My Musings on Sabarimala (in Malayalam)
ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയുകയാണിന്ന് മലയാള കരയിലെ സ്ത്രീശക്തി. തങ്ങളെ പ്രതിനിധികരിക്കേണ്ടത് ശീതികരിച്ച മുറികളിലിരിക്കുന്ന അക്കാഡമിക്ക് ആക്ടിവിസ്റ്റുകളല്ല, അവർക്കുമുണ്ട് തനതായൊരു ശബ്ദം എന്നു തെളിയിക്കുകയാണ് #readytowait, കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് എന്ന ഓൺലൈൻ ക്യാബയിനിലൂടെ അമ്മമാരും സഹോദരിമാരും . ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന - ജർമ്മനിയിൽ നിന്നും അഞ്ജലി ജോർജജ്, ദുബൈയിൽ നിന്നും ശിൽപാ നായർ, ഡൽഹിയിൽ നിന്നും രാധികാ മേനോൻ, ഹൈദരാബാദിൽ നിന്നും പത്മാപ്പിള്ള ,കേരളത്തിൽ നിന്നും സുജ പവിത്രൻ, ശാലിനി പിള്ള, കൃഷ്ണപ്രിയ, മഞ്ജു പണിക്കർ - എന്നിങ്ങനെ വിരലിലെണ്ണാവുന്ന സ്ത്രീകൾ അയ്യപ്പ സ്വാമിയെ കാണാൻ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചപ്പോൾ, അഭൂതപൂർവ്വമായ സ്വീകരണമാണ് ആ കൂട്ടായ്മയ്ക്ക് ലഭിച്ചത്. ബുദ്ധിജീവി വർഗ്ഗത്തിന്റെ നാട്യങ്ങൾ അന്യമായ സാമൂഹ്യ മാധ്യമങ്ങളിലെ സാധാരണക്കാർ ഇതേറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്. അയ്യപ...